മുംബൈ : ഷീന ബോറ വധകേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഡ്രൈവർ ശ്യാംവർ റായിയുടെ ജാമ്യാപേക്ഷ സിബിഐയുടെ പ്രത്യേക കോടതി തള്ളി.മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഇന്ദ്രാണി മുഖർജി യുടെ ഏറ്റവും അടുത്ത സഹായിയാണ് ശ്യാംവർ റായ്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തനിക്ക് 45 ദിവസത്തെ ഇടക്കാല ജാമ്യം വേണമെന്നാണ് സിബിഐയുടെ പ്രത്യേക കോടതിയിൽ ശ്യാംവർ ആവശ്യപ്പെട്ടത്.
എന്നാൽ, കോവിഡ് ബാധിക്കാതിരിക്കാനുള്ള എല്ലാ വിധ സുരക്ഷാസംവിധാനങ്ങളും ജയിലിൽ ഒരുക്കിയിട്ടുണ്ടെന്ന് സിബിഐ പ്രോസിക്യൂട്ടർ ആയ മനോജ് ചലന്ദൻ വാദിച്ചു.ശ്യാംവറിനെ അറസ്റ്റ് ചെയ്ത 2015 ഓഗസ്റ്റ് മുതൽ ഇയാൾ ജയിലിലാണ്.ഷീന ബോറ കേസിന്റെ വിധി വരുന്നതുവരെ ഇയാളെ പുറത്ത് വിടരുതെന്നും സിബിഐ പ്രോസിക്യൂട്ടർ കോടതിയോട് ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് ശ്യാംവറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.
Discussion about this post