ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ വൻ ആയുധ ശേഖരം കണ്ടെത്തി ഇന്ത്യൻ ആർമി.ആന്റി-ഇൻഫിൽട്രേഷൻ ഒബ്സ്റ്റാക്കിൾ സിസ്റ്റത്തിന്റെ അപ്പുറത്ത് ആയുധങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരം ഇന്നലെ വൈകുന്നേരമാണ് സൈന്യത്തിന് ലഭിക്കുന്നത്.തുടർന്നുള്ള അന്വേഷണത്തിലാണ് എകെ 47 അടക്കമുള്ള ആയുധങ്ങൾ സൈന്യം കണ്ടെത്തിയത്.കൂടാതെ, 5 ചൈനീസ് പിസ്റ്റളുകളും 24 ഗ്രാനേഡുകളും സൈന്യം കണ്ടെത്തിയ ആയുധ ശേഖരത്തിൽ ഉൾപ്പെടുന്നുണ്ട്.
ബാരാമുള്ള ജില്ലയിലെ രാംപൂർ ഭാഗത്തുനിന്നാണ് സൈന്യം ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തത്. അന്വേഷണത്തിൽ ഇവയെല്ലാം പുതിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.തീവ്രവാദികൾക്ക് കൈമാറുന്നതിനായി ആയുധങ്ങൾ അതിർത്തിക്കപ്പുറത്ത് നിന്നും എത്തിയിട്ടുള്ളതാണെന്നാണ് വിലയിരുത്തൽ.രണ്ടാഴ്ച മുൻപ് ലൈൻ ഓഫ് കണ്ട്രോളിൽ വെച്ച് രണ്ടു തീവ്രവാദികളെ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയിരുന്നു.അതിനു പിന്നാലെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഈ ആയുധങ്ങൾ സൈന്യം കണ്ടെത്തിയിട്ടുള്ളത്.
Discussion about this post