തിരുവനന്തപുരം : കോവിഡ് രോഗബാധയുടെ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നു കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് സർവ്വകക്ഷിയോഗം ചേരും.ഉച്ചയ്ക്കു ശേഷമാണ് യോഗം പ്രഖ്യാപിച്ചിട്ടുള്ളത്.
സമ്പൂർണ ലോക്ഡൗൺ വേണമെന്ന അഭിപ്രായമാണ് ആരോഗ്യവിഭാഗം മുന്നോട്ടു വച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ മറ്റു പാർട്ടികളുടെ തീരുമാനവും സർക്കാർ പരിഗണിക്കും.ലോക്ഡൗൺ പ്രഖ്യാപിക്കുക യാണെങ്കിൽ ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളും ചർച്ചയാകും.ഇന്നത്തെ യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ, തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരാനും ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്.
Discussion about this post