കൊച്ചി : ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസുകൾ പരിഗണിക്കുന്ന കോടതി അടച്ചു.സ്വർണക്കടത്ത് കേസിൽ ഇതുവരെ അറസ്റ്റ് ചെയ്ത 16 പ്രതികളെയും ഹാജരാക്കിയ സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് അടച്ചത്.
കോടതിയിലെ മറ്റു ജീവനക്കാരെയും മജിസ്ട്രേറ്റിനെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കും. സ്വർണക്കടത്ത് കേസിലെ പ്രതികളെ ഹാജരാക്കിയ സമയത്ത് രോഗം സ്ഥിരീകരിച്ച ജീവനക്കാരി ജോലിയിലുണ്ടായിരുന്നില്ല.ജീവനക്കാരിക്ക് രോഗബാധയേറ്റത് ബന്ധുവിൽ നിന്നാണെന്നാണ് വിലയിരുത്തൽ.ഈ മാസം ഏഴാം തിയതി വരെയാണ് ജീവനക്കാരി കോടതിയിൽ വന്നിട്ടുള്ളത്.അതിനാൽ, ആ കാലഘട്ടത്തിൽ കോടതിയിൽ ജോലി ചെയ്തിരുന്ന എല്ലാവരോടും ക്വാറന്റൈനിൽ പോവാൻ നിർദേശിച്ചിട്ടുണ്ട്.
Discussion about this post