ന്യൂഡൽഹി : ഇന്ന് കാർഗിൽ വിജയ് ദിവസ്.കാർഗിൽ യുദ്ധ വിജയത്തിന്റെ വീരസ്മരണ രാജ്യമൊട്ടാകെ അലയടിക്കുകയാണ്.നുഴഞ്ഞുകയറ്റക്കാരെ തുരത്തി പാകിസ്ഥാനു മേൽ ഇന്ത്യ നേടിയ വിജയത്തിന്ഇന്ന് 21 വയസ്സ് തികയും.
1999-ൽ ജമ്മു കശ്മീരിലെ കാർഗിൽ മേഖലയിൽ കരസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ യുദ്ധത്തിന്റെ വിജയദിനമാണ് ജൂലൈ 26.1999 ജൂലൈ 25-ന് ആരംഭിച്ച സൈനിക നീക്കത്തിൽ, മാഷോക് താഴ്‌വരയിലെ സുലു ടോപ് കീഴടക്കിയതോടെ, ചതിയിലൂടെ പാകിസ്ഥാൻ പിടിച്ചെടുത്ത എല്ലാ പോസ്റ്റുകളും ഇന്ത്യ തിരിച്ചുപിടിച്ചു.ഈ ഓർമ്മയ്ക്കാണ് കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നത്. യുദ്ധവിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി തലസ്ഥാനത്ത് ആഘോഷങ്ങൾ നടക്കും.വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരമർപ്പിച്ചു കൊണ്ട് ഡൽഹിയിലെ സ്മാരകത്തിൽ രാജ്യത്തിന്റെ ഭരണ,സൈനിക മേഖലകളിലെ ഉന്നതർ പുഷ്പചക്രം സമർപ്പിക്കും.
Discussion about this post