സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടിനെയും കരണ്‍ ജോഹറിന്റെ മാനേജരെയും ചോദ്യം ചെയ്യുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖ്.
“നാളെ മഹേഷ് ഭട്ടിനെ ചോദ്യം ചെയ്യാനായി വിളിച്ചിട്ടുണ്ട്.കരണ്‍ ജോഹറിന്റെ മാനേജരെയും വൈകാതെ തന്നെ ചോദ്യം ചെയ്യും. ആവശ്യമെങ്കിയില്‍ കരണ്‍ ജോഹറിനേയും ചോദ്യം ചെയ്യും,” മന്ത്രി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
സുശാന്ത് സിങ് രജ്പുതിനെ മുംബൈയിലെ ബാന്ദ്രയിലുള്ള ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത് ജൂണ്‍ 14നാണ്. 34കാരനായ താരം ആത്മഹത്യ ചെയ്തതായാണെന്നാണ് പൊലീസിന്റെ നിഗമനം. സുശാന്ത് സിങ്ങിന്റെ ആത്മഹത്യയ്ക്ക് വഴിവച്ചത് സിനിമാ വ്യവസായത്തിലെ സ്വജനപക്ഷപാതമാണ് എന്ന ആരോപണമുണ്ടായി.
സംഭവവുമായി ബന്ധപ്പെട്ട് 39 ഓളം പേരെയാണ് പൊലീസ് ഇതിനോടകം തന്നെ ചോദ്യം ചെയ്തിട്ടുണ്ട്. സിനിമാ നിരൂപകന്‍ രാജീവ് മസന്‍ദ്, സംവിധായകരായ സഞ്ജീവ് ലീലാ ബന്‍സാലി, ആദിത്യ ചോപ്ര തുടങ്ങിയ പ്രമുഖരെയാണ് പൊലീസ് ചോദ്യം ചെയ്തത്. കൂടുതല്‍ പേരെ ദിവസങ്ങളിയില്‍ ചോദ്യം ചെയ്യും എന്നാണ് മഹാരാഷ്ട്രാ പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.
Discussion about this post