ചിറ്റോർ : ആന്ധ്ര പ്രദേശിലെ കൃഷി കുടുംബത്തിന് ട്രാക്ടർ എത്തിച്ചു കൊടുക്കുമെന്ന് ബോളിവുഡ് നടൻ സോനു സൂദ്.നിലമുഴാനുള്ള കാളകളെ വാടകയ്ക്കെടുക്കാൻ പണമില്ലാത്തതിനാൽ രണ്ട് പെൺമക്കളും കർഷകനും കൃഷി ഭൂമി ഉഴുതു മറിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പങ്കു വച്ചിരുന്നു.
ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടന്റെ തീരുമാനം.ഖാരിഫ് വിളകൾക്കുള്ള തയ്യാറെടുപ്പിനായി ഭൂമി ഉഴുന്ന കർഷകന്, രണ്ട് കാളകളെ വാങ്ങിക്കൊടുക്കാനായിരുന്നു സോനു സൂദ് ആദ്യം തീരുമാനിച്ചിരുന്നത്.പക്ഷേ, പിന്നീട് സ്വന്തമായി ഒരു ട്രാക്ടർ തന്നെ വാങ്ങി കൊടുക്കാമെന്ന് നടൻ തീരുമാനിക്കുകയായിരുന്നു.എത്രയും പെട്ടെന്ന് തന്നെ ട്രാക്ടർ എത്തിച്ചു കൊടുക്കുമെന്നാണ് സോനു സൂദ് അറിയിച്ചിരിക്കുന്നത്.
Discussion about this post