കൊച്ചി : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം.ഇടുക്കി മമ്മട്ടിക്കാനം ചന്ദന പുരയിടത്തിൽ സി.വി വിജയൻ (61) ആണ് മരിച്ചത്.കൊച്ചി മെഡിക്കൽ കോളേജിൽ അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു വിജയൻ.
ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിജയനെ കോവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളേജിലേക്ക് അധികൃതർ മാറ്റി.തുടർന്ന്, രാത്രി 11:30ന് ആയിരുന്നു മരണം സംഭവിച്ചത്.ഇതേസമയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നാലുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Discussion about this post