ഇസ്തംബൂൾ : പ്രശസ്ത ക്രൈസ്തവ ആരാധനാലയവും മ്യൂസിയവുമായ ഹഗിയ സോഫിയ മുസ്ലിം പള്ളിയാക്കി മാറ്റിയ സംഭവം എല്ലാ മതസ്ഥരെയും സന്തുഷ്ടരാക്കാൻ വേണ്ടിയെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാൻ.തുർക്കിയുടെ അടയാളമായ ഹഗിയ സോഫിയ മസ്ജിദാക്കി മാറ്റിയതോടെ തുർക്കിക്കും ഇസ്ലാമിക ലോകത്തിനും അഭിമാനമായി നിലകൊള്ളുമെന്നും എർദോഗാൻ പ്രസ്താവിച്ചു.
മ്യൂസിയമായി ദശാബ്ദങ്ങൾ നിലനിന്നിരുന്ന പുരാതന ക്രൈസ്തവ ആരാധനാലയമായ ഹഗിയ സോഫിയ, നിരവധി പേരുടെ എതിർപ്പിനെ അവഗണിച്ചാണ് എർദോഗാൻ മുസ്ലിം പള്ളി ആക്കി മാറ്റിയത്.ഹാഗിയ സോഫിയയിൽ ജൂലൈ 24ന്, 86 വർഷത്തിനു ശേഷം നിസ്കാരം നടന്നിരുന്നു. മുസ്ലിം പള്ളിയാക്കി മാറ്റിയെങ്കിലും ക്രിസ്ത്യാനികളെയും പള്ളി സന്ദർശിക്കാൻ അനുവദിക്കുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു.
Discussion about this post