മുംബൈ : ബക്രീദ് ആഘോഷങ്ങളെ സംബന്ധിച്ച് പരിഷ്കരിച്ച പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കില്ലെന്ന് മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രി നവാബ് മാലിക്.കേന്ദ്രം പുറത്തിറക്കിയിട്ടുള്ള മാർഗ നിർദേശങ്ങൾ പിന്തുടരാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. സംസ്‌ഥാന കോൺഗ്രസ് പ്രസിഡന്റ് ബാലസാഹേബ് തോറട്ട്, സംസ്‌ഥാന ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് എന്നിവർ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടികാഴ്ച്ച നടത്തിയതിനു പിന്നാലെ സംസ്ഥാനം പരിഷ്കരിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.എന്നാൽ, കേന്ദ്രത്തിന്റെ മാർഗനിർദേശങ്ങൾ പാലിക്കാൻ തന്നെയാണ് തീരുമാനമെന്ന് മന്ത്രി നവാബ് മാലിക് അറിയിക്കുകയായിരുന്നു.
മുമ്പ്, ഒരു കൂട്ടം കോൺഗ്രസ് നേതാക്കൾ ബക്രീദ് ആഘോഷവുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സമീപിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല.കേന്ദ്രത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് ബക്രീദിന് മസ്‌ജിദുകളിൽ പെരുന്നാൾ നമസ്ക്കാരം അനുവദിക്കുകയില്ല. പൊതു സ്ഥലങ്ങളിൽ മൃഗബലി നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.
Discussion about this post