ബംഗളുരു: ബക്രീദ് പോലുള്ള മതപരമായ ആഘോഷങ്ങള്‍ക്കായി മൃഗങ്ങളെ കൊല്ലുന്നത് നിരോധിച്ച് ഉത്തരവ് പുറത്തിറക്കി ബൃഹത് ബംഗളുരു മഹാനഗര പാലിക. ചില പ്രത്യേക സ്ഥലങ്ങളില്‍ വെച്ച് മൃഗങ്ങളെ കൊല്ലുന്നത് പൂര്‍ണ്ണമായും നിരോധിക്കുന്നുവെന്ന് ഉത്തരവില്‍ വ്യക്തമാക്കി.
പൊതു റോഡുകള്‍, ഫൂട്പാത്തുകള്‍, പള്ളികള്‍ക്കു മുന്നില്‍, ഹോസ്പിറ്റല്‍ പരിസരങ്ങള്‍, സ്കൂള്‍, കോളെജ് പരിസരങ്ങള്‍ എന്നിവയ്ക്ക് മുന്നില്‍ വെച്ച് മൃഗങ്ങളെ കൊല്ലുന്നതും, അവയുടെ ഇറച്ചി വില്‍ക്കുന്നതും പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നുവെന്നാണ് ബിബിഎംപിയുടെ നോട്ടീസില്‍ പറയുന്നത്.
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബിബിഎംപി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ആഗസ്റ്റ് ഒന്നിനാണ് ബക്രീദ് ആഘോഷങ്ങള്‍.
Discussion about this post