മുംബൈ: ജൂണിൽ അവസാനിച്ച രണ്ടാം പാദത്തിൽ വൻ അറ്റാദായ വർദ്ധനയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 4,189.34 കോടി രൂപയാണ് ഈ കാലയളവിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം. എസ്‌ബിഐ ലൈഫിലെ ഓഹരി വിൽപനയിൽ നിന്ന് 1,539.73 കോടി രൂപയുടെ ഒറ്റത്തവണ നേട്ടവും എസ്ബിഐയ്ക്കുണ്ടായി. ജൂൺ അവസാന പാദത്തിൽ റിപ്പോർട്ട് ചെയ്ത 2,312.2 കോടി രൂപയുടെ അറ്റാദായത്തിൽ നിന്ന് 81.18 ശതമാനത്തിന്റെ വർദ്ധനവാണ് എസ് ബി ഐ രേഖപ്പെടുത്തിയിരിക്കുന്നത്.
ഏകീകൃത അടിസ്ഥാനത്തിലെ അറ്റാദായ വർദ്ധന 4,776.5 കോടി രൂപയാണ്. വർദ്ധന 61.88 ശതമാനമാണ്. മുൻ സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ റിപ്പോർട്ട് ചെയ്ത 2,950.5 കോടി രൂപയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വർദ്ധനവ്.
മാർച്ച് പാദത്തെക്കാൾ അറ്റാദായം 17 ശതമാനമാണ് ത്രൈമാസ കണക്കിൽ വർദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന പാദത്തിൽ അറ്റാദയം 3,580.8 കോടി രൂപയായിരുന്നു. “2020 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ എസ്‌ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിലെ ഓഹരി വിൽപ്പനയിലൂടെ ലഭിച്ച 1,539.73 കോടി രൂപയും ലാഭത്തെ സൂചിപ്പിക്കുന്നതായി ബാങ്ക് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Discussion about this post