ഡല്‍ഹി: ദിനംപ്രതി 30,000 മുതല്‍ 40,000 വരെ കുടുംബങ്ങള്‍ പാചക വാതക സബ്സിഡി വേണ്ടെന്ന് വെയ്ക്കുന്നുണ്ടെന്ന് പൊതുമേഖല എണ്ണകമ്പനികളുടെ കണക്ക്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഗിവ് ഇറ്റ് അപ്പ്’ ക്യാംപെയിനിന്റെ ഭാഗമായി നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് ഇത്രയുംപേര്‍ പാചക വാതക സബ്സിഡി വേണ്ടെന്ന് വെയ്ക്കാന്‍ തയ്യാറാകുന്നതെന്നും എണ്ണക്കമ്പനികള്‍ പറയുന്നു.
യുപിയില്‍ 2,45,319 പേരും മഹാരാഷ്ട്രയില്‍ 2,26,663 പേരും സബ്സിഡി ഉപേക്ഷിച്ചു. ഡല്‍ഹി(1,40,601), തമിഴ്നാട് (1,01,354), കര്‍ണാടക(96,811)എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്. ഇതുവരെ 23.84 ലക്ഷം ഉപഭോക്താക്കളാണ് സബ്സിഡി വേണ്ടെന്നുവെച്ചത്. ഒരുകോടി കുടുംബങ്ങളെങ്കിലും സബ്സിഡി വേണ്ടെന്നുവയ്ക്കുമെന്നാണ് എണ്ണ കമ്പനികളുടെ പ്രതീക്ഷ.
15.3 കോടി ജനങ്ങളാണ് നിലവില്‍ പാചകവാതകം ഉപയോഗിക്കുന്നത്. ഇവര്‍ക്ക് പ്രതിവര്‍ഷം 12 സിലിണ്ടര്‍ വീതം വിതരണം ചെയ്യുന്നതിലൂടെ 44,000 കോടി രൂപയാണ് സര്‍ക്കാരിന് ചെലവാകുന്നത്.
Discussion about this post