നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ കേസ് വിശദമായി പരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് നടന്റെ സഹോദരി ശ്വേത സിംഗ് കൃതി.സുശാന്തിന്റെ മരണം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ്, കേസിന്റെ അന്വേഷണം ശരിയായ രീതിയിൽ തന്നെയാണോ നീങ്ങുന്നതെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ശ്വേതാ സിംഗ് ട്വീറ്റ് ചെയ്തിട്ടുള്ളത്.
ട്വീറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്തതോടൊപ്പം ‘ജസ്റ്റിസ് ഫോർ സുശാന്ത് ‘, ‘സത്യമേവ ജയതേ ‘ എന്ന വാക്യങ്ങളും ഹാഷ്ടാഗോടെ കൂട്ടിച്ചേർത്തിട്ടുണ്ട്.തങ്ങളുടെ ഒരു സാധാരണ കുടുംബമാണെന്നെന്ന് ശ്വേത പറയുന്നു.ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ തനിക്ക് വിശ്വാസമുണ്ടെന്നും സത്യം പുറത്തു വരുമെന്ന് തന്നെയാണ് വിശ്വാസമെന്നും ശ്വേതാ സിംഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്.കഴിഞ്ഞ ദിവസം സുശാന്തിന്റെ കാമുകിയായിരുന്ന നടി റിയ ചക്രബർത്തിക്കും മറ്റു 5 പേർക്കുമെതിരെ സുശാന്തിന്റെ പിതാവ് ആത്മഹത്യ പ്രേരണകുറ്റം ഫയൽ ചെയ്തിരുന്നു
Discussion about this post