ന്യൂഡൽഹി : ആദ്യ വനിതാ വ്യോമസേന പൈലറ്റായ ഗുഞ്ജൻ സക്സേനയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള “ഗുഞ്ജൻ സക്സേന:ദി കാർഗിൽ ഗേൾ” എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.നടി ജാൻവി കപൂറാണ് ഗുഞ്ജൻ സക്സേനയായി ചിത്രത്തിൽ വേഷമിടുന്നത്.കാർഗിൽ യുദ്ധത്തിൽ ഇന്ത്യക്കു വേണ്ടി പൊരുതിയ വനിതയാണ് എയർഫോഴ്‌സിലെ ലെഫ്റ്റനെന്റ് ഗുഞ്ജൻ സക്സേന.
ട്രൈലറിന് എങ്ങും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.കഠിന പ്രയത്നം ചെയ്താൽ ആകാശത്തോളം ഉയരമുള്ള സ്വപ്നങ്ങളെ നേടിയെടുക്കാമെന്ന് ചിത്രം പറയാതെ പറയുന്നുണ്ട്.ജാൻവി കപൂറിനൊപ്പം പങ്കജ് ത്രിപാദി, അങ്കഡ് ബേദി, വിനീത് കുമാർ സിംഗ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.ഈ മാസം 12 ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസാകും.
Discussion about this post