അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുകയെന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ‘രാമരാജ്യം’ വരികയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാൻ.രാമ ക്ഷേത്രത്തിന്റെ ഭൂമിപൂജ നടക്കുന്ന ദിവസം അഥവാ രാമൻ തന്റെ ജന്മനാട്ടിൽ തിരികെ വരുന്ന ദിവസം, ദീപാവലി പോലെ വീടുകളിൽ ദീപം തെളിയിച്ച് ആഘോഷകരമാക്കണമെന്നും ശിവരാജ് സിംഗ് ചൗഹാൻ നിർദേശിച്ചു.
ആഗസ്ററ് 5 ന് ശ്രീരാമക്ഷേത്രത്തിനു തറക്കല്ലിടുക പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഇരുന്നൂറോളം പൂജാരിമാരുടെ നേതൃത്വത്തിലായിരിക്കും ചടങ്ങ് നടക്കുക. അയോധ്യയിലെ രാം ജന്മഭൂമി കോംപ്ലക്സിൽ ഡ്യൂട്ടിയിലിരുന്ന 14 പോലീസ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.മാത്രമല്ല, ഭൂമി പൂജയ്ക്ക് ക്ഷണിക്കപ്പെട്ടിരുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ചില ഉന്നതർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇങ്ങനെയൊക്കെയെങ്കിലും ആസൂത്രണം ചെയ്ത പോലെ തന്നെ ഭൂമിപൂജ നടത്താനാണ് സർക്കാരിന്റെ തീരുമാനം.
Discussion about this post