മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമം തെലുങ്കില്‍ റീമേയ്ക്കിന് ഒരുങ്ങുകയാണ്. സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ മകന് നാഗചൈതന്യയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജിന്റെ വേഷം ചെയ്യുക. പ്രേമം സിനിമയിലൂടെ തരംഗമായി മാറിയ മലര് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ബോളിവുഡ് സുന്ദരി പരിനീതി ചോപ്രയെത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത.
നടിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തെന്നും ഫറാ ഖാന് സംവിധാനം ചെയുന്ന ചിത്രത്തിന്റെ കരാറുമായി ബന്ധപ്പെട്ട് താരത്തിന് ഡേറ്റ് കൃത്യമായി പറയാനാകുന്നില്ലെന്നും അതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്താനാവില്ലെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. സായി പല്ലവി അഭിനയിച്ച് ഗംഭീരമാക്കിയ മലര് സിനിമാപ്രേക്ഷകര്‍ ആവേശത്തോടെ ഏറ്റെടുത്ത കഥാപാത്രമാണ്. ബോളിവുഡ് നടി ദിശ പടാണിയാകും സെലിന്റെ വേഷത്തില്‍ എത്തുന്നത്.
തെലുങ്കിലും മേരിയുടെ കഥാപാത്രം ചെയ്യാന്‍ അനുപമയെ തന്നെ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചാന്തു മൊണ്ടേതിയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. ഹാരിക ആന്റ് ഹാസിന്റെ ബാനറില്‍ എസ് രാധകൃഷ്ണയാണ് ചിത്രം നിര്‍മിക്കുന്നത്.
Discussion about this post