Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

Video-ഐ.എസ് ഭീകര വനിതകളുടെ ക്രൂരത നിസാരമാക്കേണ്ട: മുന്നറിയിപ്പ് നല്‍കി ഐക്യരാഷ്ട്ര സഭ

by Brave India Desk
Aug 4, 2020, 10:34 am IST
in International
Share on Facebook
Tweet
WhatsApp
Telegram

സ്ത്രീകളാണെന്ന് കരുതി ഇസ്ലാമിക ഭീകരവാദികളുടെ ചെയ്തികളെ വില കുറിച്ചു കാണരുത്..പലരും പുരുഷന്മാരെ വെല്ലുന്ന ഭീകരതയും ക്രൂരതയും കൈമുതലായവരാണ്. മുന്നറിയിപ്പ് നല്‍കുന്നത് മറ്റാരുമല്ല. ഐക്യരാഷ്ട്രസഭ.

സ്ത്രീകളായ ഐഎസ് അംഗങ്ങളുടെ ക്രൂരകൃത്യങ്ങള്‍ വിലകുറച്ച് കാണരുതെന്ന് ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടുന്നു. ഐക്യരാഷ്ട്രസഭാ ഭീകരവിരുദ്ധ കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറേറ്റ് (CounterTerrorism Committee Executive Directorate (CTED)) ആണ് ഇസ്ലാമിക സ്റ്റേറ്റ് ഭീകരസംഘങ്ങളിലെ സ്ത്രീകളുടെ പങ്കിനെപ്പറ്റിയുള്ള റിപ്പോര്‍ട്ടില്‍ ഈ പരാമര്‍ശം നടത്തിയത്.

Stories you may like

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഇസ്ലാമിക് സ്റ്റേറ്റില്‍ ഭീകരരായ സ്ത്രീകളുടെ പ്രവര്‍ത്തനങ്ങള്‍ വിലകുറച്ചു കാണരുതെന്നും സ്ത്രീകളായതുകൊണ്ട് അന്വേഷണ ഏജന്‍സികള്‍ അവരുടെ ഭീകരത കുറച്ചു കാണുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘സ്ത്രീകളായതു കൊണ്ട് അന്വേഷണങ്ങള്‍ക്കും, കേസുകള്‍ ചാര്‍ജ് ചെയ്യുന്നതിലും അവരെ പുനരധിവസിപ്പിക്കുന്നതിലുമെല്ലാം അവര്‍ക്ക് അനുകൂലമായ നിലയില്‍ പക്ഷപാതപരമായ നടപടികള്‍ അന്വേഷണ ഏജന്‍സികള്‍ നടത്തിയിട്ടുണ്ടെന്നും’ ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ത്രീകള്‍ ഒരേസമയം ഭീകരതയുടെ ഇരകളും വേട്ടക്കാരുമായിരുന്നിട്ടുണ്ട്. ഇരകളായ സ്ത്രീകളെ അടിമക്കച്ചകടം നടത്തുന്നതിലും ലൈംഗിക അടിമകളാക്കി വില്‍ക്കുന്നതിലുമെല്ലാം സ്ത്രീകളായ ഇസ്ലാമിക സ്റ്റേറ്റ് അംഗങ്ങളും മുന്നില്‍ നിന്നിട്ടുണ്ട്.. അവര്‍ അതിക്രൂരങ്ങളായ ഭീകരകൃത്യങ്ങള്‍ ചെയ്യുകയും അതിന് പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന സ്ത്രീകളെപ്പോലെ ഇസ്ലാമിക സ്റ്റേറ്റില്‍ യഥാര്‍ത്ഥ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും സ്ത്രീകള്‍ മുന്നില്‍ നിന്നിട്ടുണ്ട്.. സ്ത്രീകളായതുകൊണ്ട് ഈ പ്രവര്‍ത്തനങ്ങളെ രഹസ്യാന്വേഷണ ഏജന്‍സികള്‍ കുഞ്ഞാക്കിക്കാണുന്നു. റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകള്‍ മുന്‍ കൈയ്യെടുത്ത് കുട്ടികളെ ഇസ്ലാമിക സ്റ്റേറ്റില്‍ റിക്രൂട്ട് ചെയ്യുകയും അവര്‍ക്കൊണ്ട് ക്രൂരകൃത്യങ്ങള്‍ ചെയ്യിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് സ്ത്രീകളെ റിക്രൂട്ട് ചെയ്യാന്‍ ഏറ്റവും മുന്നില്‍ നിന്നിട്ടുള്ളവരും അവരാണ്.

അതെ സമയം ഇസ്ലാമിക സ്റ്റേറ്റിലെ അംഗങ്ങളുടെ കൂടെയായതു കൊണ്ട് മാത്രം എല്ലാ സ്ത്രീകളേയും ഭീകരവാദികളാണെന്ന് കാണാനാകില്ലെന്നും ചിലരെല്ലാം ചതിയില്‍പ്പെടുകയോ ഭീഷണിയാലോ കുറ്റകൃത്യങ്ങള്‍ ചെയ്തവരാണെന്നും റിപ്പോര്‍ട്ട് സൂചിപ്പികുന്നു. ഓരോരോ കേസുകളായി പരിഗണിച്ച് ക്രൂരകൃത്യങ്ങളില്‍ അവര്‍ക്കുള്ള പങ്ക് മനസ്സിലാക്കി അവരെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ട് പറയുന്നു.സ്ത്രീകളെ ഉപയോഗിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഓണ്‍ലൈന്‍/സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ടെലഗ്രാമില്‍ ഉള്‍പ്പെടെ പല ഗ്രൂപ്പുകളും നിയന്ത്രിച്ചിരുന്നതു തന്നെ സ്ത്രീകള്‍ ആയിരുന്നു.

https://www.facebook.com/braveindianews/videos/297068268047775/

കേരളത്തില്‍ നിന്ന് അനേകം സ്ത്രീകള്‍ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിമിഷ (ഫാത്തിമ)യും സോണിയ(ആയിഷ)യും ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ അടുത്തകാലത്ത് തിരികെ വരാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ് വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മറ്റു മതങ്ങളില്‍ നിന്ന് വശീകരിച്ച് തന്നെ അനേകം യുവതികളെ കേരളത്തില്‍ നിന്ന് ഇസ്ലാമിക്‌സ് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്.

ഐസിസ് ഇപ്പോള്‍ വളരെച്ചെറിയ ഭൂഭാഗത്തിലേക്ക് ഒതുക്കപ്പെട്ടിരിക്കുകയാണെങ്കിലും അവര്‍ ഓണ്‍ലൈനില്‍ ഇപ്പോഴും അനേകം അനുഭാവികളെ സൃഷ്ടിക്കുകയും കൂടുതല്‍ ആക്രമണങ്ങള്‍ക്കായി കാത്തിരിക്കുകയും ചെയ്യുന്നുണ്ട് എന്ന് മെറില്‍ ക്രെയിസിസിനെപ്പോലെയുള്ള പ്രതിരോധ/ ഭീകരവാദ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

ബ്രിട്ടനില്‍ നിന്ന് ഐസിസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഷാമിനാ ബീഗത്തിനെ തിരികെ ബ്രിട്ടനിലെത്താന്‍ അനുവദിക്കണമെന്ന് ബ്രിട്ടനിലെ അപ്പീല്‍ കോടതി കഴിഞ്ഞ മാസം വിധിച്ചിരുന്നു. പതിനഞ്ചാം വയസ്സില്‍ സ്‌കൂളില്‍ പഠിക്കുന്ന സമയം ഐസിസില്‍ ചേരാനായി സിറിയയിലേക്ക് പൊയതാണ് ബംഗഌദേശി വംശജയായ ബ്രിട്ടീഷുകാരി ഷാമിനാ ബീഗം. ബ്രിട്ടീഷ് സര്‍ക്കാര്‍ അവരുടെ പൗരത്വം റദ്ദ് ചെയ്തിരുന്നു. അതിനെതിരേയാണ് ബ്രിട്ടനില്‍ അവരെ അനുകൂലിക്കുന്നവരും മനുഷ്യാവകാശഇടതുപക്ഷ സംഘടനകളും അപ്പീല്‍ക്കോടതിയെ സമീപിച്ചത്. പുതിയ വിധിപ്രകാരം അവര്‍ക്ക് തിരികെ ബ്രിട്ടനിലെത്താനാകും.

യൂറോപ്യന്‍ നിയമമനുസ്സരിച്ച് എത്ര കൊടിയ കുറ്റകൃത്യം ചെയ്താലും അധികകാലം ശിക്ഷ അനുഭവിക്കേണ്ടിയും വരില്ല. ഇപ്പോള്‍ സിറിയയില്‍ ഐസിസ് അഭയാര്‍ത്ഥിക്യാമ്പില്‍ കഴിയുന്ന ഷാമിനാബീഗം ഇതുവരെ ഇസ്ലാമിക സ്റ്റേറ്റിനെ തള്ളിപ്പറഞ്ഞിട്ടില്ല. നിമിഷ(ഫാത്തിമ)യും സോണിയ(ആയിഷ)യും ഇന്ത്യയിലേക്ക് തിരികെവരാന്‍ ആഗ്രഹിക്കുന്നു എന്ന് വീഡിയോയില്‍ പറഞ്ഞെങ്കിലും ഇസ്ലാമിക സ്റ്റേറ്റിന്റെ പ്രവര്‍ത്തികളെ തള്ളിപ്പറഞ്ഞിട്ടില്ല.

Tags:
Share23
Tweet
Send
Share

Latest stories from this section

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

പാകിസ്ഥാനിൽ തെന്നിമാറി ഭരണം! 20 പൊലീസുകാരെ തട്ടിക്കൊണ്ടുപോയി, വെടിവെപ്പും തീവെപ്പും; പ്രവിശ്യയിൽ വൻ യുദ്ധസമാന സാഹചര്യം

പാകിസ്ഥാനിൽ തെന്നിമാറി ഭരണം! 20 പൊലീസുകാരെ തട്ടിക്കൊണ്ടുപോയി, വെടിവെപ്പും തീവെപ്പും; പ്രവിശ്യയിൽ വൻ യുദ്ധസമാന സാഹചര്യം

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

Latest News

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

ആദ്യ 15 പന്തുകളിലെ വെല്ലുവിളി മറികടന്നാൽ വൻ സ്കോർ; സഞ്ജുവിന്റെ ബാറ്റിങ് രഹസ്യം കണക്കുകളിൽ തെളിയുന്നു

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies