1979നു ശേഷം ആദ്യമായി അമേരിക്കയിലെ ഒരു ഉന്നതതല ദൌത്യസംഘം തായ്‌വാനിലേക്ക് പുറപ്പെടാനൊരുങ്ങുന്നു. ചൈനയ്‌ക്കെതിരേയുള്ള അമേരിക്കയുടെ ഏറ്റവും വലിയ നീക്കമാണ് ഇതെന്നാണെന്നാണ് അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയുടെ ശത്രുരാജ്യമായ തായ്‌വാനെ ഔദ്യോഗികമായി ചൈന അംഗീകരിച്ചിട്ടില്ല.
കമ്യൂണിസ്റ്റ് ചൈനയുടെ ഔദ്യോഗിക നാമം പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന എന്നാണെങ്കില്‍ തായ്‌വാന്റെ ഔദ്യോഗിക നാമം റിപ്പബ്ലിക് ഓഫ് ചൈന എന്നാണ്. അതായത് യഥാര്‍ത്ഥ ചൈനീസ് സര്‍ക്കാര്‍ തങ്ങളാണെന്നാണ് തായ്‌വാന്‍ അവകാശപ്പെടുന്നത്. മാവോസേ ദുങ് അധികാരം പിടിച്ചെടുത്തപ്പോള്‍ ചൈന ഭരിച്ചിരുന്ന കുമിന്താങ് പാര്‍ട്ടി അഭയാര്‍ത്ഥികളായി കഴിയുന്ന സ്ഥലമാണ് തായ്‌വാന്‍. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചൈനീസ് ഭൂപ്രദേശത്തെ അക്രമത്തിലൂടെ കീഴടക്കിവച്ചിരിക്കുകയാണെന്നും എന്നെങ്കിലും ജനാധിപത്യ ശക്തികള്‍ ചൈനയില്‍ തിരികെ ഭരണത്തിലെത്തുമെന്നുമാണ് തായ്‌വാന്‍ പറയുന്നത്.
ശക്തമായ, തുറന്ന, ജനാധിപത്യപരമായ ഭരണ വ്യവസ്ഥയാണ് തായ്‌വാനുള്ളത്. 35000 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള തായ്‌വാന്‍ ഐക്യരാഷ്ട്രസഭയില്‍ അംഗമല്ലാത്ത എറ്റവും വലിയ സമ്പദ് വ്യവസ്ഥയാണ്. ലോകത്തെ പതിനഞ്ചാമത്തെ ആളോഹരി വരുമാനമുള്ള രാജ്യമാണ് തായ്‌വാന്‍ എന്ന റിപ്പബ്ലിക് ഓഫ് ചൈന. ആളോഹരി വരുമാനത്തില്‍ ജപ്പാനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും കമ്യൂണിസ്റ്റ് ചൈനയ്ക്കുമെല്ലാം മുകളിലാണ് തായ്‌വാന്റെ സ്ഥാനം.
ഐക്യരാഷ്ട്രസഭയില്‍ റിപ്പബ്ലിക് ഓഫ് ചൈന എന്ന പേരിലായിരുന്നു തായ്‌വാനു സ്ഥാനമുണ്ടായിരുന്നത്. എന്നാല്‍ 1979ല്‍ ചൈന എന്ന പേര് ഉപയോഗിക്കാനാകില്ല എന്നും അത് കമ്യൂണിസ്റ്റ് ചൈനയ്ക്ക് അവകാശപ്പെട്ടതാണ് എന്ന വാദമുയര്‍ത്തി തായ്‌വാനെ ഐക്യരാഷ്ട്രസഭയില്‍ നിന്ന് പുറത്താക്കി. തായ്‌വാന്‍ എന്ന റിപ്പബ്ലിക് ഓഫ് ചൈനയുമായി നയതന്ത്രബന്ധങ്ങള്‍ സൂക്ഷിക്കുന്ന ഒരു രാജ്യവുമായും തങ്ങള്‍ നയതന്ത്രബന്ധങ്ങള്‍ ഉണ്ടാക്കില്ല എന്ന കമ്യൂണിസ്റ്റ് ചൈനയുടെ ഭീഷണിക്ക് മുന്നില്‍ ലോകരാജ്യങ്ങള്‍ മുട്ടുമടക്കി. അതുകൊണ്ട് തന്നെ ലോകത്ത് അമേരിക്കയുള്‍പ്പെടെ എല്ലാ രാജ്യങ്ങള്‍ക്കും തായ്‌വാനുമായി മികച്ച ബന്ധമാനെങ്കിലും ഔദ്യോഗികമായി തായ്‌വാനില്‍ ഈ ഒരു രാജ്യത്തിന്റേയും എംബസിയില്ല. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ തായ്‌വാന്‍ എന്നാണ് തായ്‌വാനിലെ അമേരിക്കന്‍ എംബസിയുടെ പേര്.
അമേരിക്കയുമായി നല്ല ബന്ധങ്ങള്‍ സൂക്ഷിക്കുകയും അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി രഹസ്യമായും പരസ്യമായും സൈനിക കരാറുകളില്‍ ഏര്‍പ്പെടുകയും ചെയ്തതു കൊണ്ടാണ് തായ്‌വാനെ കമ്യൂണിസ്റ്റ് ചൈന ആക്രമിച്ച് കീഴടക്കാത്തത്. എന്നാലും ഔദ്യോഗികമായി അമേരിക്കയിലെ പ്രതിനിധികള്‍ പരസ്യമായി തായ്‌വാനുമായി ഉന്നത തല യോഗങ്ങള്‍ കൂടാറില്ല. 1979ല്‍ തായ്‌വാന്‍ ഐക്യരാഷ്ട്രസഭയില്‍ നിന്ന് പുറത്തായതിനു ശേഷം ആദ്യമായാണ് ഇപ്പോള്‍ ഒരു ഉന്നത തല അമേരിക്കന്‍ ദൌത്യസംഘം തായ്‌വാന്‍ സന്ദര്‍ശിക്കുന്നത്.
അമേരിക്കന്‍ ആരോഗ്യ സെക്രട്ടറി അലക്‌സ് അസാറിന്റെ നേതൃത്വത്തിലാണ് ഈ ഉന്നത തല ദൌത്യസംഘം തായ്‌വാന്‍ സന്ദര്‍ശിക്കുന്നത്. ഇത് കമ്യൂണിസ്റ്റ് ചൈനയെ വിറളി പിടിപ്പിച്ചിരിക്കുകയാണ്.അമേരിക്കയും തായ്‌വാനുമായുള്ള ഏത് ഔദ്യോഗിക ബന്ധങ്ങളും ചൈന ശക്തമായി എതിര്‍ക്കുമെന്നും അമേരിക്ക തായ്‌വാനില്‍ സന്ദര്‍ശനം നടത്തരുതെന്നും ഈ സന്ദര്‍ശനം റദ്ദാക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് വാങ് വെന്‍ബിന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ അതിനു പുല്ലുവില നല്‍കിക്കൊണ്ട് തായ്‌വാന്‍ എന്ന റിപ്പബ്ലിക് ഓഫ് ചൈന തങ്ങള്‍ സന്ദര്‍ശിക്കുകതന്നെ ചെയ്യുമെന്നും പ്രസിഡന്റ് സായ് ഇങ് വെന്നിനെ സന്ദര്‍ശിച്ച് സംഭാഷണങ്ങള്‍ നടത്തുമെന്നും അമേരിക്ക അറിയിച്ചു. ഇതോടെ ചൈന വിരണ്ടിരിക്കുകയാണ്. ഹോങ്കോങ്ങ് വിഷയം കൈയ്യില്‍ നില്‍ക്കാത്ത സാഹചര്യത്തില്‍ തായ്‌വാനെ ലോകരാഷ്ട്രങ്ങള്‍ ഔദ്യോഗികമായി അംഗീകരിക്കുക കൂടി ചെയ്താല്‍ ചൈനയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകാന്‍ സാദ്ധ്യതയുണ്ടെന്ന് കമ്യൂണിസ്റ്റ് ഭരണകൂടത്തിന് നന്നായറിയാം. കൂടെ നിന്നിരുന്ന ലിബറല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പോലും കൈവിട്ട ചൈന ഇന്ന് ആഗോളതലത്തില്‍ കൂടുതല്‍ ഒറ്റപ്പെടുകയാണ്.
Discussion about this post