സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ നടക്കുന്ന ഐപിഎല്ലിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുറത്തിറക്കി ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ). യുഎഇയിലായിരിക്കും മത്സരങ്ങൾ നടക്കുക.കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യമായതു കൊണ്ട്, മത്സരാർത്ഥികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനായാണ് 16 പേജുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തുവിട്ടിട്ടുള്ളത്.ഈ മാർഗനിർദേശങ്ങൾ ഐപിഎല്ലിലെ 8 ടീമുകൾക്കും കൈമാറിയിട്ടുണ്ട്.
മത്സരത്തിൽ പങ്കെടുക്കാൻ എത്തുന്നവർ 5 തവണയെങ്കിലും നിർബന്ധമായും കോവിഡ് -19 പിസിആർ പരിശോധന നടത്തണമെന്ന് മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.എല്ലാ ടീമുകളോടൊപ്പവും ഒരു മെഡിക്കൽ സംഘം എപ്പോഴുമുണ്ടായിരിക്കണം.എല്ലാ ദിവസവും മത്സരാർത്ഥികളുടെ ശരീര ഊഷ്മാവ് സാധാരണ നിലയിലാണോയെന്ന് പരിശോധന നടത്തും.ശരീര ഊഷ്മാവിൽ വ്യത്യാസം അനുഭവപ്പെടുകയാണെങ്കിൽ അവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.
Discussion about this post