ഡൽഹിയിൽ പീഡനത്തിനിരയായ 13 വയസുള്ള പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.പെൺകുട്ടിയുടെ ആരോഗ്യനില വിലയിരുത്തുന്നതിനായി ഇന്ന് അരവിന്ദ് കെജ്രിവാൾ എയിംസ് സന്ദർശിച്ചിരുന്നു.
ഈ സന്ദർശനത്തിലാണ് കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര ധനസഹായം അദ്ദേഹം വാഗ്ദാനം ചെയ്തത്.സംഭവത്തിലെ പ്രതികളെ ഉടൻ തന്നെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് പോലീസ് കമ്മീഷണറായ എസ്എൻ ശ്രീവാസ്തവയോട് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.പെൺകുട്ടിയുടെ ജീവനെ സംബന്ധിച്ചിടത്തോളം അടുത്ത 48 മണിക്കൂർ വളരെ നിർണായകമാണ്.പീഡനത്തിനു ശേഷം കുട്ടിയുടെ തലയിൽ കത്രിക ഉപയോഗിച്ച് ഏൽപ്പിച്ച മുറിവുകൾ ആഴത്തിലുള്ളവയാണ്.അതു കൂടാതെ കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും ഉണ്ട്.പെൺകുട്ടിയെ കണ്ടെത്തിയ സമയത്ത് കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ നിന്നും രക്തം പ്രവഹിക്കുന്നുണ്ടായിരുന്നു.കൂടുതൽ വിവരങ്ങൾക്കായുള്ള പോലീസിന്റെ അന്വേഷണം നടന്നു വരികയാണ്.
Discussion about this post