ഡൽഹി : രാജ്യത്തെ ഭൂരിഭാഗം ആളുകളും അടുത്ത പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ തന്നെ ആഗ്രഹിക്കുന്നുവെന്ന് മൂഡ് ഓഫ് നേഷൻ സർവേ ഫലം.കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയാണ് രണ്ടാം സ്ഥാനത്ത്.66 ശതമാനം ആളുകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചപ്പോൾ 8 ശതമാനം ആളുകളാണ് രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്തത്.5 ശതമാനം വോട്ടുകളുമായി സോണിയാഗാന്ധിയും 4 ശതമാനം വോട്ടുകളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്.
ഇന്ത്യ ടുഡേയും കാർവി ഇൻസൈറ്റും സംയുക്തമായാണ് മൂഡ് ഓഫ് നേഷൻ സർവേ സംഘടിപ്പിച്ചത്.സാധാരണയായി മുഖാമുഖമുള്ള ഇന്റർവ്യൂ വഴിയാണ് മൂഡ് ഓഫ് നേഷൻ പോൾ നടപ്പിലാക്കാറുള്ളത്.എന്നാൽ, ഇത്തവണ കോവിഡ് വ്യാപനം നിൽക്കുന്ന സാഹചര്യമായതിനാൽ ടെലിഫോൺ മുഖേനയാണ് സർവ്വേ നടത്തിയത്.എങ്കിലും ,പന്ത്രണ്ടായിരത്തിലുമധികം ആളുകളെ സർവേയിൽ പങ്കെടുപ്പിക്കാനായിട്ടുണ്ട്.
Discussion about this post