ബെയ്ജിങ് : ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ 800 മീറ്ററില്‍ നിന്നും ഫൈനലില്‍ എത്താതെ മലയാളി താരം ടിന്റു ലൂക്ക പുറത്തായി. ഹീറ്റ്സില്‍ സീസണിലെ തന്റെ മികച്ച സമയം കുറിച്ചിട്ടും ടിന്റുവിന് ഫൈനലില്‍ ഇടം നേടാനായില്ല.
800 മീറ്ററിലെ മികച്ച ഓട്ടക്കാരോടൊപ്പം ആദ്യ ഹീറ്റ്സിലായിരുന്നു ട്വിന്റുവിന്റെ പ്രകടനം. 2:00:95 മിനിറ്റ് കൊണ്ടാണ് ടിന്റു ഓടിയെത്തിയത്. ആറ് ഹീറ്റ്സുകളുണ്ടായിരുന്ന മത്സരത്തില്‍ ഓരോ ഹീറ്റ്സിലേയും ആദ്യ മൂന്നു സ്ഥാനക്കാരും മികച്ച സമയം കുറിച്ച ആറു പേരുമാണ് ഫൈനലിലെത്തിയത്. ഇതനുസരിച്ച് നാലും അഞ്ചും ഹീറ്റ്സില്‍ ഓടിയവരില്‍ ടിന്റുവിനേക്കാള്‍ വേഗത കുറഞ്ഞവര്‍ ഫൈനലില്‍ എത്തിയിട്ടുണ്ട്.
Discussion about this post