ഹോങ്കോങ് : നഗരത്തിൽ പുതിയതായി നടപ്പിലാക്കിയ ദേശീയ സുരക്ഷാ നിയമത്തിന്റെ തണലിൽ സ്വാതന്ത്ര്യത്തിന് മുറവിളികളെ ചൈന അടിച്ചമർത്തുന്നു.ഹോങ്കോങ്ങിലെ ഏറ്റവും പ്രസിദ്ധനായ മാധ്യമ രാജാവ് ജിമ്മി ലെയെ ദേശീയ സുരക്ഷാ നിയമത്തിന്റെ പേരിൽ ചൈന അറസ്റ്റ് ചെയ്തു.
ഹോങ്കോങ്ങിലെ മാധ്യമമേഖലയിലെ ഏറ്റവും ശക്തനാണ് കടുത്ത ജനാധിപത്യ വാദിയായ ജിമ്മി ലെ.
വിദേശ ശക്തികളുമായുള്ള ബന്ധം ആരോപിച്ചാണ് 71കാരനായ ജിമ്മിയെ സർക്കാർ അറസ്റ്റ് ചെയ്തിരിക്കുന്നത്.അട്ടിമറി പ്രവർത്തനമോ, സുരക്ഷാഭീഷണിയോ, തീവ്രവാദമോ ആയി ബന്ധമുണ്ടെന്ന് സംശയാസ്പദമായി കാണുന്ന എന്തിനേയും ശിക്ഷിക്കാൻ അധികാരം നൽകുന്നതാണ് ഹോങ്കോങ്ങിൽ ചൈന പുതിയതായി പാസാക്കിയ ദേശീയ സുരക്ഷാ നിയമം.ഇതിന്റെ മറവിൽ, ഹോങ്കോങ്ങിൽ ശക്തിപ്രാപിക്കുന്ന സ്വാതന്ത്ര്യ പ്രക്ഷോഭങ്ങൾ അടിച്ചമർത്തുക എന്നതാണ് ചൈന ഉദ്ദേശിക്കുന്നത്.











