ഭാഗ്പട് : ഉത്തർപ്രദേശിൽ മുൻ ജില്ലാ പ്രസിഡന്റ് സഞ്ജയ് ഖോക്കർ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. ചാപ്രോളി മേഖലയിലെ തന്റെ നെൽപ്പാടങ്ങളിൽ രാവിലെ നടക്കാനിറങ്ങുന്ന ശീലമുണ്ടായിരുന്ന സഞ്ജയെ മൂന്ന് അജ്ഞാതർ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം പ്രകടിപ്പിച്ചിട്ടുണ്ട്.കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് യോഗ്യത മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post