ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ വെടിവയ്പ്പില്‍ ഒരു സൈനികന് വീരമൃത്യു. വെടിവയ്പ്പില്‍ ഒരു ഭീകരരനെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ നടന്ന കാര്യം കാശ്മീര്‍ പൊലീസാണ് ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്.
പുല്‍വാമയിലെ ഒരു തോട്ടത്തില്‍ ഭീകരരുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം ഇന്ന് രാവിലെ തിരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. വെടിവയ്പ്പില്‍ പരിക്കേറ്റ സൈനികന് പിന്നീട് മരണപ്പെടുകയായിരുന്നു.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് ഒരു എ.കെ 47 റൈഫിളും ഗ്രനേഡുകളും ഉള്‍പ്പെടെ കണ്ടെടുത്തിട്ടുണ്ടെന്ന് സൈനിക വക്താവ് ഔദ്യോഗികമായി അറിയിച്ചു.
വടക്കന്‍ കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം അതിര്‍ത്തി ജില്ലയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനടക്കം അഞ്ച് പേരെ സുരക്ഷാ സേന ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇന്ന് ഏറ്റുമുട്ടലുണ്ടായത്.
Discussion about this post