പ്രതിരോധരംഗത്തെ ആത്മനിര്‍ഭര ഭാരതം. എന്താണ് പ്രതിരോധരംഗത്തെ ആത്മനിര്‍ഭര ഭാരതം. അത്മനിര്‍ഭര ഭാരതം കൊണ്ട് രാജ്യം ലക്ഷ്യമിടുന്നത് എന്താണ്, എന്ത് മാറ്റമാണ് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനം കൊണ്ടുവരിക?-ഏറെ പ്രസക്തമാണ് ഇന്നി ചോദ്യങ്ങള്‍
് പ്രതിരോധരംഗത്ത് ഉപയോഗിക്കുന്ന 101 തരം ആയുധങ്ങളും ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നത് ഘട്ടം ഘട്ടമായി ഒഴിവാക്കാനുള്ള വന്‍ പദ്ധതി പ്രതിരോധമന്ത്രി രാജ് നാഥ് സിംഗാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ആയുധങ്ങള്‍ക്കും പ്രതിരോധ ഉപകരണങ്ങള്‍ക്കും വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് നിര്‍ത്തലാക്കാനുള്ള നിര്‍ണായക തീരുമാനമാണ് ഈ പദ്ധതി ്. ഈ പട്ടികയിലുള്ള 101 തരം ആയുധങ്ങളും ഉപകരണങ്ങളും 2024 ഓടെ പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനുള്ള വിശദമായ പദ്ധതിയാണ് കേന്ദ്രഗവണ്മെന്റ് പ്രഖ്യാപിച്ചത്.
‘ഈ വസ്തുക്കള്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മ്മിക്കാനായാല്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള വലിയ തുക നമുക്ക് ഇന്ത്യയില്‍ തന്നെ ചിലവഴിക്കാനാകും. അത് ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് വലിയ മുന്നേറ്റമാകും ഉണ്ടാക്കുക’. പ്രതിരോധമന്ത്രി അറിയിച്ചു. ‘വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ ആയുധങ്ങളും ഉപകരണങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രതിരോധ നിര്‍മ്മാണശാലകളും ഓഡിനന്‍സ് നിര്‍മ്മാണശാലകളും ഈ ലക്ഷ്യത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. പ്രതിരോധ രംഗത്തുണ്ടാകുന്ന ഈ മൂലധനം ഉപയോഗിച്ച് കുറഞ്ഞത് 7000 ഇടത്തരംചെറുകിട വ്യവസായങ്ങള്‍ക്ക് ഇന്ത്യയ്ക്കുള്ളില്‍ വളരാനാകും’ അദ്ദേഹം പറഞ്ഞു.
മിസൈലുകള്‍, ആര്‍ട്ടിലറി പീരങ്കികള്‍, ചെറു ഹെലികോപ്ടറുകള്‍, ടാങ്ക് വേധ മൈനുകള്‍, ചരക്കു ഗതാഗത വിമാനങ്ങള്‍, അന്തര്‍വാഹിനീ സോണാറുകള്‍, അന്തര്‍വാഹിനികള്‍, ആഴമില്ലാത്ത ജലാശയങ്ങളിലുപയോഗിക്കുന്ന തരം ഹോവര്‍ ക്രാഫ്റ്റുകളുള്‍പ്പെടെയുള്ള ജലയാനങ്ങള്‍ എന്നിവയെല്ലാം ഘട്ടം ഘട്ടമായി ഇന്ത്യയില്‍ത്തന്നെ ഉണ്ടാക്കാനാണ് കേന്ദ്രഗവണ്മെന്റ് പദ്ധതിയിടുന്നത്.
ചന്ദ്രനിലേയ്ക്കും ചൊവ്വയിലേയ്ക്കുമുള്ള ശൂന്യാകാശയാനങ്ങള്‍ മുതല്‍ ലോക രാജ്യങ്ങള്‍ക്ക് അസൂയയുണ്ടാക്കുന്ന ഭൂഖണ്ഡാനന്തര മിസൈലുകളായ അഗ്‌നിയും പ്രിഥ്വിയും ബ്രഹ്മോസും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ വികസിപ്പിച്ചെടുത്ത രാജ്യമാണ് ഭാരതം. എന്നാല്‍ നാം സ്വന്തമായി നല്ലൊരു തോക്ക് ഇതുവരെ വികസിപ്പിച്ചെടുത്തിട്ടില്ല. ചെറു തോക്കുകള്‍ മുതല്‍ യന്ത്രത്തോക്കുകള്‍ വരെ നാം വിദേശരാജ്യങ്ങളില്‍ നിന്നാണ് വാങ്ങുന്നത്. അതുപൊലെ തന്നെ ചെറിയ വിമാനങ്ങളും മറ്റ് ഉപകരണങ്ങളും. വലിയ വ്യവസായ നിര്‍മ്മാണ ശാലകള്‍ ഒന്നും ആവശ്യമില്ലാത്ത ഈ ആയുധങ്ങളും ഉപകരണങ്ങളും ഇന്ത്യയില്‍ത്തന്നെ നിര്‍മ്മിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശം.
ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് സേനയ്ക്ക് അത്യന്താധുനികമായ വിദേശ നിര്‍മ്മിത ആയുധങ്ങള്‍ ഇനി വാങ്ങില്ല എന്നല്ലെന്ന് പ്രതിരോധമന്ത്രി എടുത്ത് പറഞ്ഞു. വിദേശനിര്‍മ്മിതമായ അത്യന്താധുനിക ആയുധങ്ങള്‍ ആവശ്യമുള്ളവ വിദേശത്തുനിന്നു തന്നെ വാങ്ങും. എന്നാല്‍ ഇന്ത്യയില്‍ നിമ്മിക്കാനാകുന്നത് മുഴുവന്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും. അദ്ദേഹം അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 106 ബേസിക് ട്രെയ്‌നര്‍ എയര്‍ക്രാഫ്റ്റുകള്‍ പ്രതിരോധ മന്ത്രാലയം വാങ്ങാനൊരുങ്ങുകയാണ്..ഇവ ഉള്‍പ്പെടെ 8722 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മിത ആയുധ സാമഗ്രികളാണ് രാജ്യം വാങ്ങാന്‍ പോകുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ ‘ആത്മനിര്‍ഭര്‍ അഭിയാന്‍ പദ്ധതിയുടെ’ ഭാഗമായാണ് ഇങ്ങനെയൊരു നടപടിയെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി.ഇന്ത്യയുടെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത 106 ഹിന്ദുസ്ഥാന്‍ ടര്‍ബോ ട്രെയിനര്‍40 എയര്‍ക്രാഫ്റ്റാണ് ഇന്ത്യ വാങ്ങാന്‍ ഉദ്ദേശിക്കുന്നത്.
70 ഹിന്ദുസ്ഥാന്‍ ടര്‍ബോ ട്രെയ്‌നര്‍40 എയര്‍ക്രാഫ്റ്റുകളായിരിക്കും ആദ്യം വാങ്ങുക. പിന്നീട് ഇവ പരീക്ഷിച്ച ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്തി 36 എണ്ണം കൂടി വാങ്ങുമെന്നാണ് സൂചനകള്‍. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആയുധങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ആദ്യപടിയാണ് ഇതെന്ന് സെന്റര്‍ ഫോര്‍ എയര്‍പവര്‍ സ്റ്റഡീസിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറലായ എയര്‍ വൈസ് മാര്‍ഷല്‍ മന്‍മോഹന്‍ ബഹദൂര്‍ വ്യക്തമാക്കി
ആയുധ നിര്‍മ്മാണ രംഗത്ത് ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ സംഭാവന തുലോം കുറവാണ്. മറ്റ് രാജ്യങ്ങള്‍ക്ക് ആയുധം വില്‍ക്കാവുന്ന തരത്തില്‍ ഉത്പാദന മേഖല വിപുലമാക്കുക എന്ന ഉദ്ദേശം കൂടി രാജ്യത്തിനുണ്ട്.
Discussion about this post