പുൽവാമയിലെ ചാവേറായിരുന്ന ആദിൽ അഹമ്മദ് ദാറിനെ ദൗത്യത്തിന് നിയോഗിച്ചത് കൃത്യമായ പരിശീലനത്തിനു ശേഷമെന്ന് ദേശീയ അന്വേഷണ ഏജൻസി.വാഹനമോടിച്ച ചാവേറും ദൗത്യം നിയന്ത്രിച്ചവരുമടക്കം എല്ലാവരും തന്നെ ജെയ്ഷ് ഇ മുഹമ്മദ് ഭീകരരുടെ വിദഗ്ധമായ പരിശീലനം ലഭിച്ചവർ ആയിരുന്നു.ആക്രമണത്തിനു പിന്നിൽ പാക്ക് ചാരസംഘടനായ ഐഎസ്ഐയും തീവ്രസംഘടനായ ജെയ്ഷ് -ഇ-മുഹമ്മദുമാണെന്ന് എൻഐഎ ചാർജ്ജ് ഷീറ്റിൽ കൃത്യമായി പ്രസ്താവിച്ചിട്ടുണ്ട്.
ആക്രമണം നടത്തുന്നതിനായി മികച്ച പരിശീനം നൽകിയാണ് പാകിസ്ഥാൻ ഭീകരവാദികളെ ഇന്ത്യയിലേക്ക് അയച്ചതെന്നും എൻ.ഐ.എ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.ഈ മാസാവസാനം സമർപ്പിക്കാൻ പോവുന്ന ചാർജ് ഷീറ്റിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിട്ടുള്ളത്.പുൽവാമ ആക്രമണത്തിൽ ഇന്ത്യയുടെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിലെ 40 സൈനികർ കൊല്ലപ്പെട്ടിരുന്നു.സ്ഫോടകവസ്തു നിറച്ച കാർ സിആർപിഎഫിന്റെ വാഹന വ്യൂഹത്തിനെതിരെ ഓടിച്ചു കയറ്റിയ ആദിൽ അഹമ്മദ് ദാർ ജെയ്ഷ് -ഇ -മുഹമ്മദിലെ ഭീകരവാദിയായിരുന്നു.കശ്മീരിലെ ഇന്ത്യയുടെ സാന്നിധ്യം പൂർണമായി ഒഴിവാക്കുന്നതിനായാണ് ഇത്തരത്തിൽ പാകിസ്ഥാൻ ആക്രമണങ്ങൾ നടത്തുന്നതെന്ന് എൻഐഎ ചാർജ് ഷീറ്റിൽ വിശദമാക്കുന്നു.പാകിസ്ഥാൻ സർക്കാരിന് നേരിട്ട് ഈ ആക്രമണവുമായി ബന്ധമുണ്ടെന്നത് ഊട്ടിയുറപ്പിക്കുന്നതാണ് എൻഐഎയുടെ റിപ്പോർട്ട്.
Discussion about this post