ന്യൂഡൽഹി : കോവിഡിനെതിരെയുള്ള ആന്റി വൈറൽ മരുന്നായ റെംഡിസിവിർ ഇന്ത്യൻ വിപണിയിലെത്തിച്ച് അമേരിക്കൻ മരുന്നു നിർമാണ കമ്പനിയായ സൈഡസ് കാഡില്ല.രോഗികൾക്ക് താങ്ങാനാവുന്ന വിലയ്ക്ക് മരുന്ന് ഇന്ത്യയിൽ എത്തിക്കാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത് കാഡില്ല ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ ഡോക്ടർ ഷാർവിൽ പട്ടേൽ പറഞ്ഞു.
100 മില്ലിഗ്രാമിന്റെ ഒരു കുപ്പി റെംഡിസിവിറിന് 2800 രൂപയാണ് കമ്പനി ഈടാക്കുന്നത്. കോവിഡ് രോഗലക്ഷണങ്ങൾ തീവ്രമായി പ്രകടിപ്പിക്കുന്നവർക്ക് നൽകാവുന്ന റെംഡിസിവിർ മരുന്നുകൾ റെംഡാക്ക് എന്ന ബ്രാൻഡ് നാമത്തിലാണ് കമ്പനി ഇന്ത്യയിൽ വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഇന്ത്യയിൽ കോവിഡ് വ്യാപനം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ രാജ്യത്തെ ആശുപത്രികളിൽ മരുന്നിന്റെ സ്റ്റോക്കില്ലായെന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കമ്പനി ഇന്ത്യൻ വിപണിയിലേക്ക് മരുന്നുകൾ എത്തിക്കാൻ തീരുമാനിച്ചത്.









Discussion about this post