ഡൽഹി : ഇന്ത്യൻ നേവിക്കു വേണ്ടി ന്യൂ സ്റ്റെൽത്ത് സബ്മറൈനുകൾ നിർമിക്കാനുള്ള 42,000 കോടി രൂപയുടെ പ്രൊജക്റ്റ് ആരംഭിക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. പ്രൊജക്റ്റ് പി-751 എന്ന് പേരിട്ടിക്കുന്ന പദ്ധതിയിലൂടെ 6 ന്യൂ സ്റ്റെൽത്ത് സബ്മറൈനുകൾ നിർമിക്കാനാണ് പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്.ഇതിന്റെ ടെൻഡർ അടുത്ത മാസത്തോടെ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
‘മേക്ക് ഇൻ ഇന്ത്യ’ യുടെ ഭാഗമായി 2017-ൽ ആരംഭിക്കാനിരുന്ന പദ്ധതിയായിരുന്നു ഇത്. മോദി സർക്കാരിന്റെ സ്ട്രാറ്റെജിക് പാർട്ണർഷിപ് പോളിസിക്ക് കീഴിൽ വരുന്ന ആദ്യത്തെ പ്രൊജക്റ്റ് എന്ന നിലയിലാണ് പ്രൊജക്റ്റ് പി-751 പ്രസിദ്ധി നേടുന്നത്.ന്യൂ സ്റ്റെൽത്ത് സബ്മറൈനുകൾ നിർമിക്കാൻ ഇന്ത്യൻ കമ്പനികളായ മസാഗോൺ ഡോക്ക്സിനും മേജർ ലാർസെൻ ആൻഡ് ടൗർബ്രോയ്ക്കുമായിരിക്കും ടെൻഡറുകൾ നൽകുക.ഇന്ത്യൻ സമുദ്രത്തിലെ ആക്രമണങ്ങളെ പ്രതിരോധിക്കാനും നാവികസേന ശക്തമാക്കാനുമുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന്റെ ഫലമായാണ് ഈ പദ്ധതി.
Discussion about this post