അബുദാബി : ഇസ്രയേലുമായി യുഎഇ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നു. വർഷങ്ങൾ നീണ്ട ശത്രുതയ്ക്കാണ് ഇതോടെ അവസാനമാവുക.അമേരിക്കയുടെ മധ്യസ്ഥതയിലാണ് ഇത് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്.ഇക്കാര്യം യുഎസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു.
ജൂതരാഷ്ട്രമായ ഇസ്രായേലുമായി അറബ് രാഷ്ട്രങ്ങളുടെ കുടിപ്പകയ്ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.പലസ്തീനിലെ വെസ്റ്റ് ബാങ്ക് മേഖലയിൽ പരമാധികാരം സ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ നിന്നും പിൻവാങ്ങുമെന്ന് ഇസ്രായേൽ ഉറപ്പു നൽകിയിട്ടുണ്ട്.ഇസ്രായേൽ രാഷ്ട്രത്തലവൻ ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തങ്ങളുടെ ട്വിറ്ററിൽ ഇക്കാര്യം കുറിച്ചിട്ടുണ്ട്.










