ഡൽഹി : സ്വാതന്ത്ര്യ ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഡൽഹിയിൽ സുരക്ഷാ പരിശോധന കർശനമാക്കുന്നു.നഗരത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ റോഡുകളും സുരക്ഷാസേനയുടെ കർശന നിരീക്ഷണത്തിലാണ്.നഗരത്തിൽ ഡ്രോണുകൾ പറക്കാൻ അനുവദിക്കുകയില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്യും.ഇന്ന് വൈകുന്നേരം ഏഴുമണിക്ക് ആരംഭിക്കുന്ന പരിപാടി ദൂരദർശന്റെയും ഓൾ ഇന്ത്യ റേഡിയോയുടേയും എല്ലാ നെറ്റ്‌വർക്കുകളിലും തൽസമയം സംപ്രേഷണം ചെയ്യും.
Discussion about this post