ഡൽഹി : ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകൾ അർപ്പിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ.ഇന്ത്യയുമായുള്ള സൗഹൃദം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് വിശ്വാസത്തിലും ബഹുമാനത്തിലുമാണെന്ന് പ്രഖ്യാപിച്ച മോറിസൺ, വിശ്വാസം, ബഹുമാനം എന്നിവ വ്യക്തമാക്കാൻ ഹിന്ദി പദങ്ങളായ ഭരോസ, സമ്മാൻ എന്നിവയാണ് ഉപയോഗിച്ചത്.
“ഓസ്ട്രേലിയയിലെ ഏറ്റവും അധികം വരുന്ന കുടിയേറ്റക്കാർ ഇന്ത്യക്കാരാണ്, ബഹു സാംസ്കാരികമായൊരു രാഷ്ട്രമാകാൻ ഓസ്ട്രേലിയയെ ഇതു വളരെയധികം സഹായിച്ചിട്ടുണ്ട്”എന്നും മോറിസൺ വ്യക്തമാക്കി. പ്രതിരോധ സഹകരണം, ജനാധിപത്യം, സൗഹൃദം എന്നീ മൂല്യങ്ങൾ കൊണ്ട് ആഴത്തിലുള്ള സൗഹൃദം രേഖപ്പെടുത്തിയ ബന്ധമാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.












