കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് ശിവശങ്കറിനെ ചോദ്യം ചെയ്യാൻ തയ്യാറാകുന്നത്.
നേരത്തെ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസും എൻ ഐ എയും ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. സ്വപ്ന സുരേഷിന്റെ കസ്റ്റഡി നീട്ടാനുള്ള അപേക്ഷയിലാണ് ഇ.ഡി. ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് പറഞ്ഞിരിക്കുന്നത്. ശിവശങ്കറിന് സ്വപ്നയുടെ വ്യക്തിത്വം സംബന്ധിച്ച് കൂടുതല്‍ ധാരണയുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് വിശദീകരിക്കുന്നത്. എന്‍ഫോഴ്സ്മെന്റിന്റെ അപേക്ഷയില്‍ സ്വപ്നയടക്കമുള്ള മൂന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി ഈ മാസം 17 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലാണ് എൻഫോഴ്സ്മെന്റ് അപേക്ഷ നല്‍കിയിരിക്കുന്നത്
Discussion about this post