ഡൽഹി: പാകിസ്ഥാൻ രഹസ്യാന്വേഷണ ശൃംഖലകളിലും സൈനിക വെബ്സൈറ്റുകളിലും ‘സൈബർ സ്ട്രൈക്‘ നടത്തി ഇന്ത്യൻ ഹാക്കർമാർ. ഇന്ത്യന്‍ ഹാക്കര്‍മാര്‍ പാകിസ്ഥാന്‍ രഹസ്യന്വേഷണ ശൃംഖലകളില്‍ വ്യാപകമായി സൈബര്‍ ആക്രമണം നടത്തിയെന്ന് പാകിസ്ഥാൻ സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
സൈനിക, രഹസ്യാന്വേഷണ മേഖലകളിലെ സൈബര്‍ സുരക്ഷ പഴുതുകൾ വഴിയാണ് ആക്രമണം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക വ്യക്തിഗത മൊബൈലുകൾ, സാങ്കേതിക ഉപകരണങ്ങൾ തുടങ്ങിയവ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്ന 2019 മെയ് 10 ന് മുൻപ് വാങ്ങിയ എല്ലാ മൊബൈൽ ഫോണുകളും ഉപേക്ഷിക്കാന്‍ സൈന്യം ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നല്‍കി.
പാക് സർക്കാർ ഉദ്യോഗസ്ഥരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും മൊബൈൽ ഫോണുകളും ഗാഡ്‌ജെറ്റുകളും ലക്ഷ്യമിട്ടായിരുന്നു ഇന്ത്യൻ ഹാക്കർമാരുടെ സൈബർ ആക്രമണമെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2018 അവസാനത്തോടെ പാകിസ്ഥാനിലെ ഇസ്ലാമിക് ബാങ്കിന് 2.6 ദശലക്ഷം രൂപ നഷ്ടം വരുത്തിയ സൈബർ ആക്രമണത്തിന് ശേഷം പാകിസ്ഥാൻ നേരിടുന്ന ഏറ്റവും വലിയ സൈബർ സുരക്ഷാ വെല്ലുവിളിയാണ് നിലവിലെ ഇന്ത്യൻ ഹാക്കിംഗ് എന്നാണ് വിലയിരുത്തൽ.
Discussion about this post