താൻ ഒരു കോൺഗ്രസ് നേതാവായതിനാൽ തനിക്കു ധർമത്തെ കുറിച്ചു സംസാരിക്കാൻ അവകാശമില്ലേയെന്ന് പോലീസിനോട് പി.നവീൻ.കുറച്ചു ദിവസങ്ങൾക്കു മുമ്പ് ബാംഗ്ലൂരിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് നവീൻ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ് ഉള്ളത്.കോൺഗ്രസ് നേതാവും എംഎൽഎയുമായ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുവാണ് പി.നവീൻ.
നവീൻ പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് മതവിദ്വേഷം വളർത്തുന്നതാണെന്ന് ആരോപിച്ചാണ് ബാംഗ്ലൂരിൽ കലാപമുണ്ടാകുന്നത്.നവീനെതിരെ ഐ.പി.സി 153എ, 295 വകുപ്പുകൾ പ്രകാരമാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്.ഹിന്ദു വിരുദ്ധ പ്രസ്താവനകൾക്കുള്ള മറുപടി നൽകുക മാത്രമാണ് താൻ ചെയ്തതെന്നും മതവിദ്വേഷം വളർത്തുന്ന രീതിയിലുള്ളതൊന്നും തന്റെ മറുപടിയിൽ ഇല്ലായിരുന്നെന്നും നവീൻ പോലീസിനോട് പറഞ്ഞു.കലാപത്തിന് ശേഷവും മുസ്ലിം മതവിശ്വാസികളിൽ നിന്നും ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നവീൻ വെളിപ്പെടുത്തി.
Discussion about this post