ബംഗളൂരു : ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി കലാപം നടന്ന ബംഗളുരു നഗരത്തിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ചൊവ്വാഴ്ച വരെ നീട്ടി.ഡി.ജെ ഹള്ളിയിലും കെ.ജി ഹള്ളിയിലും പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞയാണ് ചൊവ്വാഴ്ച വരെ നീട്ടിയത്.
ആഗസ്റ്റ് 11ന് ഉണ്ടായ ബംഗളൂരു കലാപവുമായി ബന്ധപ്പെട്ട് 35 പേരെക്കൂടി ബംഗളുരു പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിച്ചു എന്നാരോപിച്ച് കൊണ്ട് നടന്ന കലാപത്തിൽ മുന്നൂറിലധികം വാഹനങ്ങളാണ് അഗ്നിക്കിരയായത്.പോലീസ് നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.
Discussion about this post