ന്യൂഡൽഹി : മയക്കുമരുന്നു കടത്തും വില്പനയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കായി ഡാർക്ക്‌നെറ്റ് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന വസ്തുത ബ്രിക്സ് യോഗത്തിൽ ഇന്ത്യ ചർച്ച ചെയ്തുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.കപ്പൽ മാർഗം മയക്കുമരുന്ന് കടത്തുന്നത് ഇല്ലാതാക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന കാര്യവും വെബിനാർ കോൺഫറൻസിൽ വിവിധ രാജ്യങ്ങളിലെ മയക്കുമരുന്ന് വിരുദ്ധ ഏജൻസികൾ സൂചിപ്പിച്ചു.ബ്രസീൽ, റഷ്യ, ചൈന, സൗത്ത് ആഫ്രിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ബ്രിക്സിൽ അംഗമായിട്ടുള്ളത്.
ബ്രിക്സ് ആൻഡ് ഡ്രഗ് വർക്കിംഗ് ഗ്രൂപ്പിന്റെ നാലാമത് യോഗം ആഗസ്റ്റ് 12നാണ് നടന്നത്. റഷ്യയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ഡയറക്ടർ ജനറലായ രാകേഷ് അസ്ഥാനയാണ്. ഡാർക്ക്‌നെറ്റ് കൂടാതെ മറ്റു സാങ്കേതിക വിദ്യകളുപയോഗിച്ചും മയക്കുമരുന്ന് വില്പനകൾ നടത്തുന്നുണ്ടെന്ന് യോഗത്തിൽ കണ്ടെത്തി.
Discussion about this post