ദേശീയ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ കഫീൽഖാനെ തടങ്കലിൽ വയ്ക്കുന്നത് മൂന്ന് മാസത്തേക്ക് കൂടി നീട്ടി.പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ വർഷം ഡിസംബർ പത്താം തീയതി പ്രകോപനപരമായ പ്രഭാഷണം നടത്തിയതിന് കഫീൽ ഖാനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതേ തുടർന്ന് ജനുവരി 29 മുതൽ കഫീൽ ഖാൻ ഉത്തർപ്രദേശിലെ ജയിലിലാണ് ഉള്ളത്. ആഗസ്റ്റ് നാലിന് ഉത്തരപ്രദേശ് ആഭ്യന്തര വകുപ്പ് പുറത്തു വിട്ട ഉത്തരവിലാണ് കഫീൽ ഖാനെ തടവിൽ വയ്ക്കുന്നത് മൂന്നു മാസം കൂടി നീട്ടിയതായി അറിയിച്ചിട്ടുള്ളത്.കഫീൽ ഖാനെ തടങ്കലിൽ വെക്കാൻ ആവശ്യമായ കാരണങ്ങളുണ്ടെന്ന് യുപി അഡ്വൈസറി കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.ഇത് പ്രകാരം നവംബർ 13 വരെ ഇയാൾ ജയിലിൽ തന്നെ തുടരും.








Discussion about this post