102 ദിവസത്തെ ഇടവേളയ്ക്കു ശേഷം ന്യൂസിലാൻഡിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചതിനാൽ സെപ്റ്റംബറിൽ നടത്താൻ തീരുമാനിച്ചിരുന്ന തിരഞ്ഞെടുപ്പ് മാറ്റിവെച്ചു.ഒക്ടോബർ 17 ലേക്കാണ് ന്യൂസിലാൻഡ് പ്രധാനമന്ത്രിയായ ജസിന്ദാ അർഡേർൺ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ന്യൂസിലാൻഡിലെ ഒക്ക്ലാൻഡ് നഗരത്തിൽ ഇപ്പോൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്.കഴിഞ്ഞ ആഴ്ചയാണ് 102 ദിവസത്തെ ഇടവേളയ്ക്കു ശേഷം ന്യൂസിലാൻഡിൽ വീണ്ടും കോവിഡ് സ്ഥിരീകരിക്കുന്നത്.ഇന്ന് രാജ്യത്ത് പുതിയ 9 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ന്യൂസിലാൻഡിലുള്ള കോവിഡ് രോഗികളുടെയെണ്ണം 78 ആയി വർധിച്ചു.ഇതുവരെ രാജ്യത്ത് 1,280 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.ഇതിൽ 22 പേർ മരണപ്പെട്ടു.
Discussion about this post