ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ ജോലികള്‍ സംസ്ഥാനത്ത് ഉള്ളവര്‍ക്ക് മാത്രമായി സംവരണം ചെയ്ത് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് അറിയിച്ചതാണ് ഇക്കാര്യം. സംസ്ഥാനത്ത് ഉള്ളവര്‍ക്ക് മാത്രമായി ജോലികള്‍ സംവരണം ചെയ്യുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണം സര്‍ക്കാര്‍ നടത്തും.
സംസ്ഥാനത്തെ സര്‍ക്കാര്‍ ജോലികളില്‍ പ്രദേശികമായി ഉള്ളവര്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് നേരത്തെ ശിവരാജ് സിംഗ് ചൗഹാന് പ്രഖ്യാപിച്ചിരുന്നു. ഭോപ്പാലില്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ സംസാരിക്കവെയാണ് ചൗഹാന് ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്തെ ജനങ്ങളുടെ ഒറ്റ പൗരത്വ ഡാറ്റാബേസ് തയ്യാറാക്കുമെന്ന് ചൗഹാന് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് ഓരോ പദ്ധതിക്കായും പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടി വരില്ല. തൊഴില്‍ അവസരങ്ങള്‍ കുറയുമ്പോള്‍ സംസ്ഥാനത്തെ യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നും ചൗഹാന് കൂട്ടിച്ചേര്‍ത്തു.
Discussion about this post