വാഷിംഗ്ടൺ : അമേരിക്ക ഭരിച്ച മറ്റേത് പ്രസിഡന്റിനേക്കാളും ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഡൊണാൾഡ് ട്രംപിന് സാധിച്ചിട്ടുണ്ടെന്ന് മുതിർന്ന വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ.കഴിഞ്ഞ മൂന്നര വർഷമായി ഇന്ത്യയുമായുള്ള ബന്ധത്തിന് ട്രംപ് കൂടുതൽ പരിഗണന നൽകിയിട്ടുണ്ടെന്നും ആ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ അദ്ദേഹം സ്വീകരിച്ചിട്ടുണ്ടെന്നും അമേരിക്കൻ നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ അംഗമായ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് നടത്തിയ സന്ദർശനം രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെയും ഐക്യത്തിന്റെയും ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനിയും ഒരുപാട് കാലം ഇന്ത്യയുമായുള്ള ബന്ധം ട്രംപ് നിലനിർത്തുമെന്നും അദ്ദേഹം വിശദമാക്കി.ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ആയുധങ്ങൾ നിർമിച്ചു നൽകുന്നതിൽ രണ്ടാംസ്ഥാനത്തുള്ള രാജ്യമാണ് അമേരിക്ക.
Discussion about this post