മാലിയിൽ പട്ടാള അട്ടിമറി.സ്വന്തം സൈനികർ തടഞ്ഞു വെച്ചതിനു പിന്നാലെ മാലി പ്രസിഡന്റ് ഇബ്രാഹിം ബൗബക്കർ കീറ്റ രാജിവെച്ചു.രക്തച്ചൊരിച്ചിൽ ഇല്ലാതാക്കാനാണ് താൻ രാജി പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.മാലിയുടെ ഔദ്യോഗിക ചാനലിലാണ് അദ്ദേഹം താൻ രാജി വെയ്ക്കുകയാണെന്നും പാർലമെന്റ് പിരിച്ചു വിടുകയാണെന്നും പ്രഖ്യാപിച്ചത്.
ഇബ്രാഹിം ബൗബക്കർ കെയ്റ്റ സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ടാണ് ചൊവ്വാഴ്ച കലാപകാരികളായ പട്ടാളക്കാർ അദ്ദേഹത്തെ ബന്ദികളാക്കിയത്.മാലി പ്രധാനമന്ത്രിയായ ബൌബൗ സിസ്സെയും സൈനികർ ബന്ദികളാക്കിയിരുന്നു.സൈനികർ പ്രസിഡന്റിന്റെ സ്വകാര്യ വസതി കയ്യേറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഇതേതുടർന്ന് ഗത്യന്തരമില്ലാതെ പ്രസിഡന്റ് രാജി പ്രഖ്യാപിക്കുകയായിരുന്നു.അദ്ദേഹത്തെ കലാപകാരികൾ വിട്ടയച്ചോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
Discussion about this post