ന്യൂഡൽഹി : കേന്ദ്രസർക്കാർ, പൊതുമേഖലാ ബാങ്ക് ജോലികൾക്ക് പൊതു യോഗ്യതാ പരീക്ഷ നടത്താനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകി. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.നിയമനം നടത്താൻ നാഷണൽ റിക്രൂട്ട്മെന്റ് ഏജൻസിക്ക് കേന്ദ്രം രൂപം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജോലി അന്വേഷിച്ചു നടക്കുന്ന യുവാക്കൾക്ക് ഈ പുതിയ തീരുമാനം വലിയ നേട്ടമായി കണക്കാക്കാമെന്നും മന്ത്രി പറഞ്ഞു.നോൺ ഗസറ്റഡ് തസ്തികകളിലേക്കുള്ള നിയമനമായിരിക്കും നാഷണൽ റിക്രൂട്ട്മെന്റ് ഏജൻസി നടത്തുക.ഈ തീരുമാനം പ്രതിവർഷം ശരാശരി 2.5 കോടി ഉദ്യോഗാർഥികൾക്കായിരിക്കും ഗുണം ചെയ്യുക. സാധാരണയായി വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് പ്രത്യേക പരീക്ഷകളാണ് നടത്താറുള്ളത്.കേന്ദ്രസർക്കാർ, പൊതുമേഖലാ ബാങ്ക് ജോലികൾക്ക് പൊതു യോഗ്യതാ പരീക്ഷയെന്ന പുതിയ തീരുമാനം നിലവിൽ വരുന്നതോടെ വ്യത്യസ്ത പരീക്ഷകൾ എഴുതേണ്ടി വരുന്ന ഉദ്യോഗാർത്ഥികൾക്ക് അത് ആശ്വാസം നൽകും.
Discussion about this post