ഡൽഹി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇൻഡോർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ വാർഷിക ശുചിത്വ സർവേയുടെ അഞ്ചാമത്തെ പതിപ്പായ ‘സ്വച്ഛ് സർവേക്ഷൺ 2020’ പ്രകാരമാണ് രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായി ഇൻഡോർ തെരഞ്ഞെടുക്കപ്പെട്ടത്. തുടർച്ചയായ നാലാം തവണയാണ് ഇൻഡോറിനെ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്നത് .
കേന്ദ്ര സർക്കാരിന്റെ ശുചിത്വ സർവ്വേ പ്രകാരം സൂറത്ത് രണ്ടാമതും നവി മുംബൈ മൂന്നാമതുമാണ്.
കേന്ദ്ര നഗരകാര്യ വികസന വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിയാണ് സ്വച്ഛ് സർവേക്ഷൺ പുരസ്കാരം പ്രഖ്യാപിച്ചത്. തുടർച്ചയായ നാലാം തവണയും രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായി ഇൻഡോർ തിരഞ്ഞെടുക്കപ്പെട്ടതിന് നഗരവാസികളെ മന്ത്രി അഭിനന്ദിച്ചു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും മുനിസിപ്പൽ കോർപ്പറേഷൻ അധികൃതരെയും അദ്ദേഹം പ്രത്യേക അനുമോദനം അറിയിച്ചു.
Discussion about this post