കൊച്ചി : വിവാദം സൃഷ്ടിച്ച കവിയൂർ പീഡനക്കേസിൽ പെൺകുട്ടിയെ പീഡിപ്പിച്ചതിന് തെളിവില്ലെന്ന് സിബിഐ.കേസിൽ അന്വേഷണം തുടരണമെന്ന സിബിഐ കോടതി വിധിക്കെതിരെ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു.പെൺകുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിട്ടുണ്ടെങ്കിലും, വീടിനു പുറത്തുള്ള ആരെങ്കിലും പീഡിപ്പിച്ചതായി കണ്ടെത്താൻ സാധിച്ചിട്ടില്ല.
സാധ്യമായ എല്ലാ അന്വേഷണവും ഇതിനോടകം നടത്തിയെന്നും, വിഐപികൾ പെൺകുട്ടിയെ പീഡിപ്പിച്ചതിന് തെളിവുകളില്ലെന്നും സിബിഐ സംഘം ചൂണ്ടിക്കാട്ടുന്നു.ലതാനായർ അനഘയെ വിഐപികളുടെ അടുത്ത് കൊണ്ടു പോയെന്ന് കണ്ടെത്താൻ ഇതിനാൽ സാധിച്ചിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി
Discussion about this post