ഹാഗിയ സോഫിയക്ക് ശേഷം തുര്‍ക്കിയില്‍ വീണ്ടും ഒരു ബൈസാന്റൈന്‍ ചര്‍ച്ച് കൂടി മുസ്ലിം പള്ളിയാക്കി മാറ്റി. ഹാഗിയ സോഫിയയെ മോസ്ക് ആക്കി മാറ്റി ഒരു മാസം പൂര്‍ത്തിയാകുന്നതിനിടയിലാണ് തുര്‍ക്കിയുടെ പുതിയ നടപടി. ഹാഗിയ സോഫിയക്ക് സമാനമായി ക്രിസ്ത്യന്‍ പള്ളിയായി നിര്‍മ്മിക്കുകയും 1453-ല്‍ ഓട്ടോമന്‍ സാമ്രാജ്യം മുസ്ലിം പള്ളിയായും പിന്നീട് മ്യൂസിയമായും പരിവര്‍ത്തിച്ചതാണ് വീണ്ടും മുസ്ലിം പള്ളിയാക്കി മാറ്റിയത്. വെള്ളിയാഴ്ചയാണ് ചര്‍ച്ച് പള്ളിയാക്കി മാറ്റിയ ഉത്തരവില്‍ എര്ദോഗാന് ഒപ്പ് വെച്ചത്.
പ്രസിഡന്റ് റിസെപ് തയ്യിപ് എര്‍ദോഗന്റെ തീരുമാനം രാജ്യത്തിന്റെ ഔദ്യോഗിക ഗസറ്റിലാണ് വന്നത്. ഇതനുസരിച്ച്, ചോറയിലെ ഇസ്താന്‍ബുളിന്റെ സെന്റ് സേവ്യര്‍ ചര്‍ച്ച്, തുര്‍ക്കിയില്‍ കാരിയെ എന്നാണ് അറിയപ്പെടുന്നത്. മുസ്ലിം പ്രാര്‍ത്ഥനകള്‍ക്കായി വിശ്വാസികള്‍ക്ക് വെള്ളിയാഴ്ച്ച ഇത് തുറന്ന് നല്കി.
നാലാം നൂറ്റാണ്ടിലാണ് ക്രിസ്ത്യന്‍ പള്ളി നിര്‍മ്മാണം തുടങ്ങിയത്. ഇപ്പോള്‍ കാണുന്ന കെട്ടിടത്തിന്റെ ഏറിയ പങ്കും നിര്‍മ്മിച്ചത് 11ാം നൂറ്റാണ്ടിലാണ്. പിന്നീട് 200 വര്‍ഷത്തിന് ശേഷം ഭൂചലനത്തില്‍ കേടുപാട് വന്നതിനെ തുടര്‍ന്ന് പുതുക്കി നിര്‍മ്മിച്ചു. പുരാതന നഗര മതിലുകള്‍ക്ക് സമീപമാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. മൊസൈക്കുകള്‍ക്കും ഫ്രെസ്കോകള്‍ക്കും പേര് കേട്ടതാണ് ഈ പള്ളി.
അതേസമയം, തുര്‍ക്കിയുടെ നടപടിയെ ഗ്രീക്ക് വിദേശകാര്യമന്ത്രാലയം അപലപിച്ചു. ഐക്യരാഷ്ട്ര സഭയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഒന്നിനെ കൂടി തുര്‍ക്കി അപമാനിച്ചിരിക്കുകയാണെന്ന് ഗ്രീസ് പറഞ്ഞു
പ്രശസ്തമായ ഹാഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കി മാറ്റിയതില്‍ ലോകവ്യാപക പ്രതിഷേധയമുയര്‍ന്നെങ്കിലും തീരുമാനം നടപ്പാക്കി. തൊട്ടുപിന്നാലെ, ഒരുമാസത്തിന് ശേഷമാണ് രാജ്യത്തെ മതപരമായ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹാഗിയ സോഫിയയ്ക്ക് സമാനമായ എര്‍ദോഗന്റെ പുതിയ നീക്കം. എന്നാല്‍, മ്യൂസിയത്തിനകത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബൈബിള്‍ കഥകളെ ആസ്പദമാക്കി വരച്ച ചുമര് ചിത്രങ്ങള്‍ നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
Discussion about this post