ഇസ്ലാമബാദ്: ദാവൂദ് ഇബ്രാഹിം ദാവൂദ് പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം. യുഎന്‍ ഉപരോധ പട്ടിക പുനഃപ്രസിദ്ധീകരിക്കുക മാത്രമാണ് പാകിസ്ഥാന് ചെയ്തത് എന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഇത് എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്ന കാര്യമാണ്. അതില്‍ പറയുന്ന എല്ലാവരും പാക്കിസ്ഥാനില്‍ ഉണ്ടെന്ന് സമ്മതിച്ചിട്ടില്ല. ദാവൂദ് പാക് മണ്ണില്‍ ഉണ്ടെന്ന പ്രചാരണം തെറ്റെന്നും പാക് വിദേശകാര്യ മന്ത്രാലയം പറയുന്നു.
ഭീകരര്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ക്ക് പാക്കിസ്ഥാന് നിര്‍ബന്ധിതമായേക്കുമെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ദാവൂദ് ഇബ്രാഹിം അടക്കമുള്ളവര്‍ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ പാക്കിസ്ഥാന് തീരുമാനിച്ചിരുന്നു എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.
Discussion about this post