വിവാദങ്ങളിൽ പെട്ട് നട്ടം തിരിയുന്ന ഇടത് സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പരിഹാസവുമായി രാഷ്ട്രീയനിരീക്ഷകൻ അഡ്വ.എ ജയശങ്കർ രംഗത്ത്. തിരുവനന്തപുരം വിമാനത്താവളം അദാനി കൊണ്ടുപോകാതിരിക്കാൻ നിയമോപദേശം തേടിയത് അദാനിയുടെ മകൻ്റെ ഭാര്യയോടാണെന്ന കാര്യം ഭവാൻ അറിഞ്ഞില്ലെന്ന് ജയശങ്കർ പിണറായിയെ പരിഹസിക്കുന്നു.
അഡ്വ.ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അറിയുന്നില്ല.. ഭവാൻ അറിയുന്നില്ല….
തിരുവനന്തപുരം വിമാനത്താവളം അദാനി കൊണ്ടുപോകാതിരിക്കാൻ നിയമോപദേശം തേടിയത് അദാനിയുടെ മകൻ്റെ ഭാര്യയോടാണെന്ന കാര്യം ഭവാൻ അറിഞ്ഞില്ല.
റെഡ് ക്രസന്റിനെ മറയാക്കി യുഎഇ കോൺസുലേറ്റ് യൂണിടാക്കുമായി കരാർ ഉറപ്പിച്ചതും നാലരക്കോടി കമ്മീഷൻ അടിച്ചതും അറിഞ്ഞില്ല
മന്ത്രി ജലീൽ ഗൾഫിൽ നിന്ന് മതഗ്രന്ഥം ഇറക്കുമതി ചെയ്യുന്ന ബിസിനസ് തുടങ്ങിയ കാര്യവും അറിഞ്ഞില്ല.
സ്പ്രിംഗ്ളർ ശിവശങ്കരൻ ഇദയക്കനി സ്വപ്നയുമൊത്ത് സ്വർണക്കടത്തു തുടങ്ങിയതും അറിഞ്ഞില്ല.
എന്തിനു പറയുന്നു? ക്ലിഫ് ഹൗസിലാണ് താമസം, സെക്രട്ടേറിയറ്റിലാണ് ഓഫീസ് എന്നല്ലാതെ താനാണ് മുഖ്യമന്ത്രി എന്നുപോലും അറിയുന്നില്ല!
#നിഷ്കളങ്കത.
https://www.facebook.com/AdvocateAJayashankar/photos/a.753112281485167/3018478464948526/?type=3&__xts__%5B0%5D=68.ARBiMhM_qTNtmVQu6oUBYJjXA1yYqtNOKW03zZk_Io2Ubf7d4EJU2W3x6WLLlXK8XX38YSz_P5oPzVzJVhNUzGJTC5T1-aI5_QXPxhGZiJ42t1J6pu-Ph3hFouNte5Q-8MgWxh-Up5oiWj4Ct_78o_mGmH1b_aBuPha7uMFTqrBkDWDBXxWoicC_dJE0vlZXANlNA-uXdpG_AysubV_mwn7N-WvKgNmKyrQdG8eqCbT9leIjsZ2_3T2ktK3B3KIyEwUQ3m2UVa_btcWiOWqxQz34h3uojhdu4N-ZoPVVtkrOw7czWcesh1jkd9j0KOMYoBLZRC_Pux4-c1tZQ_eABPel9w&__tn__=-R
Discussion about this post