ഡൽഹി : ജാതിഭേദങ്ങളും തൊട്ടുകൂടായ്മയും ഇല്ലാതാക്കുന്നതിന്റെ ഭാഗമായി രാജ്യത്തുള്ള 5,000 ദളിത് പൂജാരിമാരെ പരിശീലിപ്പിച്ചെടുത്ത് വിശ്വഹിന്ദു പരിഷത്ത്. ഇക്കാര്യം വി.എച്.പി ദേശീയ വക്താവ് വിനോദ് ബൻസാൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
“വിശ്വഹിന്ദു പരിഷത്ത് പരിശീലിപ്പിച്ച 5,000 പൂജാരിമാർ രാജ്യത്തെ വിവിധ ക്ഷേത്രങ്ങളിൽ സേവനമനുഷ്ഠിക്കും.2,500 പേർ തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. ആന്ധ്രപ്രദേശിൽ നിന്നും വലിയൊരു വിഭാഗം ദളിത് പൂജാരിമാർ ഉണ്ട്”. വിനോദ് ബൻസാൽ വ്യക്തമാക്കുന്നു.1964-ൽ, വിശ്വഹിന്ദു പരിഷത്ത് രൂപം കൊണ്ടതിനു ശേഷം, സാമൂഹിക അസമത്വങ്ങൾ ഇല്ലാതാക്കാൻ സംഘടന ശക്തമായി പ്രവർത്തിക്കുന്നുണ്ട്. 1989-ൽ, അയോധ്യ രാമക്ഷേത്രത്തിന് തറക്കല്ലിട്ടത് ദളിതനായ കാമേശ്വർ ചൗപാൽ ആയിരുന്നു.
Discussion about this post